തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ ഡെൻറൽ കോളജുകളിലെ ബി.ഡി.എസ് കോഴ്സുകളിൽ രണ്ടാംഘട്ട ഓൺലൈൻ മോപ് അപ് അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെൻറിലേക്കുള്ള ഓപ്ഷൻ നടപടികൾക്കുള്ള സമയം ഇൗമാസം 12വരെ നീട്ടി.
മോപ് അപ് അലോട്ട്മെൻറിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2020 - Candidate Portal' ലിങ്ക് ക്ലിക്ക് ചെയ്ത് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ചശേഷം ഹോം പേജിൽ ലഭ്യമായ 'Option Confirmation' മെനുവിൽ ക്ലിക്ക് ചെയ്ത് 12ന് വൈകീട്ട് മൂന്ന് വരെ ഓൺലൈനായി ഓപ്ഷനുകൾ കൺഫർമേഷൻ നടത്താം.
ഉയർന്ന ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ചെയ്യാനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാണ്. 14ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.