ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി), ബാച്ചിലർ ഓഫ് ഒക്കുപേഷനൽ തെറപ്പി (ബി.ഒ.ടി), ബാച്ചിലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ) കോഴ്സുകൾ പഠിക്കാൻ അവസരം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാൻ) കൊൽക്കത്ത; സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്, ഒലാത്പുർ (കട്ടക്, ഒഡിഷ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാൻ) ചെന്നൈ; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൻസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാൻ, ന്യൂഡൽഹി) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ്, കൊൽക്കത്ത ദേശീയതലത്തിൽ ജൂലൈ 24 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വിജ്ഞാപനം www.niohkol.nic.inൽ.അപേക്ഷ ഓൺലൈനായി ജൂൺ 25ന് വൈകീട്ട് അഞ്ചു മണിക്കകം. കൂടുതൽ വിവരങ്ങൾക്ക്: +91 9432772725, 033 25312564.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.