െഎസറുകളിൽ ബി.എസ്​, ബി.എസ്​-എം.എസ്​ ഡ്യുവൽ ഡിഗ്രി

ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ർ​ഥ​രാ​യ പ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രാ​ജ്യ​െ​ത്ത ഏ​ഴ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​ൽ (​െഎ​സ​ർ) പ​ഞ്ച​വ​ത്സ ​ര ബി.​എ​സ്, ബി.​എ​സ്​-​എം.​എ​സ്​​ ഡ്യു​വ​ൽ ഡി​ഗ്രി ​െറ​ഗു​ല​ർ പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ഠ​നാ​വ​സ​രം. ​പ്ര​വേ​ശ​ നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​തി​മാ​സം 5000 രൂ​പ സ്​​േ​കാ​ള​ർ​ഷി​പ്​​​ ല​ഭി​ക്കും.

െഎ​സ​ർ ഭോ​പാ​ലി​ൽ നാ​ലു​വ​ർ​ഷ​ത്തെ ബാ​ച്ച്​​ല​ർ ഒാ​ഫ്​ സ​യ​ൻ​സ്​ (ബി.​എ​സ്​) കോ​ഴ്​​സി​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ സ​യ​ൻ​സി​ൽ 100 സീ​റ്റു​ക​ളും ഇ​​ക്ക​ണോ​മി​ക്​​സി​ന്​ 40 സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം 2019 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ത്തി​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ അ​റി​യി​പ്പ്​ www.iiseradmission.inൽ ​ല​ഭ്യ​മാ​വും.

പ്ര​വേ​ശ​ന​ത്തി​ന്​ മൂ​ന്നു വ​ഴി​ക​ളു​ണ്ട്.
1. കി​ഷോ​ർ വൈ​ജ്​​ഞാ​നി​ക്​ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ.​വി.​പി.​വൈ).
2. ​െഎ.​െ​എ.​ടി ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (ജെ.​ജെ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്).
3. സ്​​റ്റേ​റ്റ്​/​സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ (എ​സ്.​സി.​ബി) പ​രീ​ക്ഷാ മെ​റി​റ്റ്. എ​സ്.​ഇ.​ബി വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ജൂ​ണി​ൽ ന​ട​ത്തു​ന്ന ​െഎ​സ​ർ ആ​പ്​​റ്റി​റ്റ്യൂ​ഡ്​​ ടെ​സ്​​റ്റി​ൽ (​െഎ.​എ.​ടി 2019) യോ​ഗ്യ​ത നേ​ടു​ക​യും വേ​ണം.
ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത രീ​തി​യി​ലാ​ണ്​ പ​രീ​ക്ഷ.

അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ ഒ​ന്നി​ല​ധി​കം ചാ​ന​ലു​ക​ൾ വ​ഴി പ്ര​വേ​ശ​നം തേ​ടാം. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ കെ.​വി.​പി.​വൈ, ജെ.​ജെ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ ചാ​ന​ലു​ക​ൾ വ​ഴി​യും ശേ​ഷി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ ‘എ​സ്.​ഇ.​ബി’ ചാ​ന​ൽ വ​ഴി​യു​മാ​ണ്​ പ്ര​വേ​ശ​നം ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്​​ഡേ​റ്റു​ക​ൾ​ക്കും www.iisadmission.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - BS, BS-MS Dual Digree in IISER - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.