െഎസറുകളിൽ ബി.എസ്, ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി
text_fieldsശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്ക് രാജ്യെത്ത ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (െഎസർ) പഞ്ചവത്സ ര ബി.എസ്, ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി െറഗുലർ പ്രോഗ്രാമുകളിൽ പഠനാവസരം. പ്രവേശ നം ലഭിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ സ്േകാളർഷിപ് ലഭിക്കും.
െഎസർ ഭോപാലിൽ നാലുവർഷത്തെ ബാച്ച്ലർ ഒാഫ് സയൻസ് (ബി.എസ്) കോഴ്സിൽ എൻജിനീയറിങ് സയൻസിൽ 100 സീറ്റുകളും ഇക്കണോമിക്സിന് 40 സീറ്റുകളും ലഭ്യമാണ്. പ്രവേശന വിജ്ഞാപനം 2019 മാർച്ച്, ഏപ്രിൽ മാസത്തിൽ, ഇതുസംബന്ധിച്ച് അറിയിപ്പ് www.iiseradmission.inൽ ലഭ്യമാവും.
പ്രവേശനത്തിന് മൂന്നു വഴികളുണ്ട്.
1. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ).
2. െഎ.െഎ.ടി ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ജെ.ഇ അഡ്വാൻസ്ഡ്).
3. സ്റ്റേറ്റ്/സെൻട്രൽ ബോർഡ് (എസ്.സി.ബി) പരീക്ഷാ മെറിറ്റ്. എസ്.ഇ.ബി വഴി അപേക്ഷിക്കുന്നവർ ജൂണിൽ നടത്തുന്ന െഎസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (െഎ.എ.ടി 2019) യോഗ്യത നേടുകയും വേണം.
ഇത്തവണ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ.
അർഹതയുള്ളവർക്ക് ഒന്നിലധികം ചാനലുകൾ വഴി പ്രവേശനം തേടാം. 50 ശതമാനം സീറ്റുകളിൽ കെ.വി.പി.വൈ, ജെ.ജെ.ഇ അഡ്വാൻസ്ഡ് ചാനലുകൾ വഴിയും ശേഷിച്ച 50 ശതമാനം സീറ്റുകളിൽ ‘എസ്.ഇ.ബി’ ചാനൽ വഴിയുമാണ് പ്രവേശനം നടത്തുക. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.iisadmission.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.