ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്യൂഡൽഹിയിലും മറ്റ് കാമ്പസുകളിലും ഇെക്കാല്ലം നടത്തുന്ന ബി.എസ്സി (ഓണേഴ്സ്) നഴ്സിങ്/ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്) /ബി.എസ്സി പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ബേസിക് രജിസ്ട്രേഷൻ ഏപ്രിൽ ആറിന് വൈകീട്ട് അഞ്ചുമണി വരെ നടത്തും. ഔദ്യോഗിക വിജ്ഞാപനം www. aiims exams.ac.inൽ.
യോഗ്യത (ബി.എസ്സി ഓണേഴ്സ്): ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ പ്ലസ്ടു/ഹയർ സെക്കൻഡറി തത്തുല്യ ബോർഡ് പരീക്ഷയിൽ 55 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 50 ശതമാനം.
ബി.എസ്സി പാരാമെഡിക്കൽ: പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളോടെ 50 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മതി.ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്): ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ. സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.
ഏപ്രിൽ 6നകം രജിസ്ട്രേഷൻ നടത്തണം. സ്റ്റാറ്റസ് അപ്ഡേറ്റ് ഏപ്രിൽ ഒമ്പതിനറിയാം. തെറ്റ് തിരുത്തലിന് ഏപ്രിൽ ഒമ്പതു മുതൽ 15 വരെ സമയമുണ്ട്. ബേസിക് രജിസ്ട്രേഷെൻറ ഫൈനൽ സ്റ്റാറ്റസ് ഏപ്രിൽ 20ന് അറിയാം.
പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഏപ്രിൽ 26ന് അപ്ലോഡ് ചെയ്യും. ബേസിക് രജിസ്ട്രേഷൻ അംഗീകരിച്ചവർക്ക് കോഡ് ജനറേറ്റ് ചെയ്ത് ഫൈനൽ രജിസ്േട്രഷൻ നടത്തുന്നതിന് ഏപ്രിൽ 27 മുതൽ മേയ് 13 വൈകീട്ട് അഞ്ചുമണിവരെ സമയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.