കോഴിക്കോട്: ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിേലക്കുള്ള പ്രവേശനം പതിവിലും വൈകുന്നതായി പരാതി. എൽ.ബി.എസ് നടത്തിയിരുന്ന പ്രവേശനനടപടികൾ ഇൗ വർഷം മുതൽ സംസ്ഥാന സർക്കാറിെൻറ എൻട്രൻസ് കമീഷണറുടെ കാര്യാലയമാണ് നടത്തുന്നത്. കഴിഞ്ഞവർഷം വരെ േമയിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു പതിവ്. ജൂൺ 15നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അലോട്ട്മെൻറുകൾ കൃത്യസമയത്ത് പൂർത്തിയാക്കി ആഗസ്റ്റോടെ ക്ലാസുകൾ തുടങ്ങുന്നതും തെറ്റി. ആഗസ്റ്റ് ആദ്യവാരം റാങ്ക്ലിസ്റ്റ് തയാറാക്കി അലോട്ട്മെൻറ് നടപടികൾ തുടങ്ങുെമന്നാണ് ഇത്തവണ വിജ്ഞാപനത്തിലുള്ളത്.
ബി.എസ്സി നഴ്സിങ്, ബി.എസ്സി എം.എൽ.ടി, പെർഫ്യൂഷൻ ടെക്നോളജി, ഒപ്േറ്റാമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ എസ്.എൽ.പി, ബി.എസ്സി എം.ആർ.ടി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോ കെമിസ്ട്രി തുടങ്ങിയ കോഴ്സുകളിേലക്കാണ് പ്രവേശനം നടക്കേണ്ടത്. ജൂൈല നാലിനാണ് പ്രവേശനപരീക്ഷകമീഷണറുടെ വിജ്ഞാപനം വന്നത്. ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളുള്ള കോളജുകൾ അടിസ്ഥാനവിവരങ്ങൾ പ്രവേശനകമീഷണറെ ഇ-മെയിലിലൂടെ അറിയിക്കാനുള്ള അവസാന തീയതി ജൂലൈ എട്ടിനായിരുന്നു. ജൂലൈ എട്ട് മുതൽ 16 വരെയായിരുന്നു ഒാൺലൈനായി അേപക്ഷിക്കാനുള്ള തീയതി. പിന്നീട് 19 വരെ നീട്ടിയിരുന്നു. പ്രിൻറൗട്ടും അനുബന്ധരേഖകളും അയേക്കണ്ടത് ജൂലൈ 20 വരെയായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും മറ്റ് നടപടികൾ തുടങ്ങിയില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിക്കുന്നു.
അയൽസംസ്ഥാനങ്ങളിൽ പ്രവേശനനടപടികൾ പുേരാഗമിക്കുകയാണ്. ഹയർ െസക്കൻഡറി തലത്തിൽ മികച്ച മാർക്കുള്ള പല വിദ്യാർഥികളും മെറിറ്റിൽ പ്രവേശനം കാത്തിരിക്കുകയാണ്. കേരളത്തിൽ പ്രവേശനം വൈകുന്നത് അവസരം നഷ്ടപ്പെടുത്തുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മുൻവർഷങ്ങളിൽ കേരളത്തിൽ പ്രവേശനം കിട്ടാത്തവർ കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ പണംകൊടുത്ത് ഇൗ കോഴ്സുകൾക്ക് ചേരാറുണ്ട്. കേരളത്തിൽ എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകളിലെപ്പോലെ പാരാമെഡിക്കൽ കോഴ്സുകളിൽ നിയമേപാരാട്ടവും മറ്റ് ആശയക്കുഴപ്പവുമില്ലെങ്കിലും പ്രവേശനം വൈകുകയാണ്. മെറിറ്റ്, മാനേജ്മെൻറ് സീറ്റിലേക്ക് കഴിഞ്ഞവർഷത്തെ ഫീസ്ഘടനതന്നെ തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.