തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എൽ.പി, ബി.എസ്സി എം.ആർ.ടി, ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി പാരാമെഡിക്കൽ ഡിഗ്രി കോഴ്സിലേക്കുമുള്ള ഒന്നാംഘട്ട അലോട്ട്മെൻറ്
www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. ഹോംപേജിൽനിന്ന് അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കണം. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് 23ന് വൈകീട്ട് മൂന്നിനകം സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (എസ്.ബി.െഎ) തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ, ഒാൺലൈൻ പേയ്മൻറ് മുഖാന്തരമോ ഒടുക്കേണ്ടതാണ്. എന്നാൽ, ഇവർ ഒന്നാംഘട്ടത്തിൽ അതത് കോളജുകളിൽ ഹാജരായി അഡ്മിഷൻ നേടേണ്ടതില്ല.
അലോട്ട്മെൻറ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ (നഴ്സിങ് സ്ട്രീം/പാരാമെഡിക്കൽ സ്ട്രീം) നിലവിലെ ഹയർ ഒാപ്ഷനുകളും റദ്ദാക്കുന്നതാണ്.
കേന്ദ്ര/സംസ്ഥാന െറഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരവും യൂനിവേഴ്സിറ്റിയുടെ അഫിലിയേഷനും സർക്കാർ അനുമതിയുമുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രമേ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തിയിട്ടുള്ളൂ.
ടോക്കൺ ഡെപ്പോസിറ്റ്: അലോട്ട്മെൻറ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ, ഒാൺലൈൻ പേയ്മെൻറ് മുഖാന്തരമോ അടച്ച് അലോട്ട്മെൻറ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
23ന് വൈകീട്ട് മൂന്നിനകം ഫീസ് ഒടുക്കിയ വിദ്യാർഥികളുടെ ഹയർ ഒാപ്ഷനുകൾ പരിഗണിച്ചുകൊണ്ട് രണ്ടാംഘട്ട അലോട്ട്മെൻറ് 24ന് പ്രസിദ്ധീകരിക്കും.
സ്പോർട്സ് േക്വാട്ട, എൻ.സി.സി േക്വാട്ട, സർവിസ് േക്വാട്ട, ശാരീരികക്ഷമത കുറഞ്ഞവർക്കുള്ള (പി.ഡി സീറ്റുകൾ എന്നിവയിലേക്ക് ഇൗ ഘട്ടത്തിൽ നടത്തിയിട്ടില്ല. ഇവയിലേക്കുള്ള അലോട്ട്മെൻറ് ഇനിയുള്ള ഘട്ടങ്ങളിൽ നടത്തും. കൂടാതെ ന്യൂനപക്ഷ പദവിയിലുള്ള സ്വകാര്യ സ്വാശ്രയ നഴ്സിങ്/പാരാമെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറും ഇൗ ഘട്ടത്തിൽ നടത്തിയിട്ടില്ല. കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചശേഷം മൈനോറിറ്റി േക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് അടുത്ത ഘട്ടത്തിൽ നടത്തുന്നതാണ്.
MIMS College of Allied Health sciences, MIMS Academy, Vazhayoor, Puthukode P.O. Malappuram എന്ന സ്വകാര്യ സ്വാശ്രയ കോളജിലെ ബി.സി.വി.ടി, ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് താൽക്കാലികവും ഹൈേകാടതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും.
സർക്കാർ/അഡ്മിഷൻ ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് പ്രസ്തുത കോഴ്സുകൾക്ക് ബാധകമാകും. ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.