തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എൽ.പി, ബി.എസ്.സി എം.ആർ.ടി, ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കൽ ഡിഗ്രി േകാഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറിനെ തുടർന്ന് ഫീസ് ഒടുക്കാനുള്ള സമയം വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ നീട്ടി. നിലവിലെ ഹയർ ഒാപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൗകര്യം
www.cee-kerala.gov.in ൽ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ ലഭിക്കും. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ അംഗീകാരം ലഭിച്ച രണ്ട് നഴ്സിങ് കോളജുകളിലേക്ക് രണ്ടാംഘട്ടത്തിൽ പുതുതായി ഒാപ്ഷനുകൾ നൽകാം. തൃശൂർ നടത്തറ അശ്വിനി, കാസർകോട് ഹരിപുരം ലക്ഷ്മി മേഘൻ എന്നീ കോളജുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട അലോട്ട്മെൻറ് വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഫോൺ: 0471 2339101,102,103.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.