ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി) റേഡിയോ ഓപറേറ്റർ/ റേഡിയോ മെക്കാനിക് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഓപറേറ്റർ വിഭാഗത്തിൽ 217 ഒഴിവുകളും റേഡിയോ മെക്കാനിക് വിഭാഗത്തിൽ 30 ഒഴിവുകളുമാണുള്ളത്. ബി.എസ്.എഫ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ശമ്പളനിരക്ക്: 25,500-81,100 രൂപ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ഈ ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. അല്ലെങ്കിൽ എസ്.എസ്.എൽ.സി/മെട്രിക്കുലേഷനും രണ്ടു വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ ഉൾപ്പെടെ സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 22 മുതൽ മേയ് 12 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.