ബി.എസ്.എഫിൽ എച്ച്.സി -റേഡിയോ ഓപറേറ്റർ/മെക്കാനിക്
text_fieldsബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി) റേഡിയോ ഓപറേറ്റർ/ റേഡിയോ മെക്കാനിക് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഓപറേറ്റർ വിഭാഗത്തിൽ 217 ഒഴിവുകളും റേഡിയോ മെക്കാനിക് വിഭാഗത്തിൽ 30 ഒഴിവുകളുമാണുള്ളത്. ബി.എസ്.എഫ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ശമ്പളനിരക്ക്: 25,500-81,100 രൂപ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ഈ ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. അല്ലെങ്കിൽ എസ്.എസ്.എൽ.സി/മെട്രിക്കുലേഷനും രണ്ടു വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ ഉൾപ്പെടെ സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 22 മുതൽ മേയ് 12 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.