തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ടെക് പ്രവേശനത്തിൽ 13ശതമാനം വർധനയെന്ന് സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം വിലയിരുത്തി. എം.ടെക് പ്രവേശനത്തിലും വലിയ വർധനയുണ്ടായി. ഈ വർഷം 49,461 ബി.ടെക് സീറ്റുകളിൽ 32,906 എണ്ണത്തിൽ പ്രവേശനം നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് വർധനയാണിത്.
2015 മുതൽ ബി. ടെക് പാസായ മുഴുവൻ വിദ്യാർഥികൾക്കും പുതിയ മാർഗനിർദേശപ്രകാരം ഗ്രേഡ് മാർക്കിലേക്ക് മാറ്റാനുള്ള ഫോർമുല യോഗം അംഗീകരിച്ചു. സർവകലാശാല ആസ്ഥാന മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മാർച്ച് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളപ്പിൽശാലയിൽ നിർവഹിക്കും. ബിരുദദാനം മാർച്ച് അഞ്ചിന് നടത്താനും തീരുമാനിച്ചു. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രോ-ചാൻസലർ മന്ത്രി ഡോ.ആർ. ബിന്ദുവും ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.