കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ അപേക്ഷകൾ പ്രവഹിക്കുന്നു. ബുധനാഴ്ച വൈകീട്ടുള്ള കണക്ക് പ്രഹാരം 85,000 വിദ്യാർഥികൾ അേപക്ഷ നടപടികൾ പൂർത്തിയാക്കി.
ഇതിനു പുറമെ, 10,000ത്തോളം വിദ്യാർഥികൾ അപേക്ഷയുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ വർഷത്തെ വർധനയടക്കം 90,000ത്തിലേറെ സീറ്റുകളാണ് ഇത്തവണ കോളജുകളിലുണ്ടാവുക. രണ്ടര ലക്ഷത്തിലേറെ അപേക്ഷകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പകുതിയിലേറെ അപേക്ഷകർക്കും പ്രവേശനം കടമ്പയാകും. സ്വാശ്രയ കോളജുകൾ സീറ്റ് വർധനക്കായി ഫീസടച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇവ പരിശോധിച്ച് സീറ്റുകൾ അനുവദിക്കും. 196 സ്വാശ്രയ കോളജുകളും 35 സർക്കാർ കോളജുകളും 51 എയ്ഡഡ് കോളജുകളിലേക്കുമാണ് പ്രവേശനം. ഓൺലൈൻ അപേക്ഷകൾ തിരുത്തുന്നതിനുള്ള സംവിധാനം തുടങ്ങിയിട്ടുണ്ട്.
പേര്, ഫോൺ നമ്പർ, പ്ലസ് ടു രജിസ്റ്റർ നമ്പർ എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും തിരുത്തൽ വരുത്തുന്നതിന് അടുത്തുള്ള നോഡൽ ഓഫിസർമാരെ ബന്ധപ്പെട്ടാൽ മതിയെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ദിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. തിരുത്തലുകൾക്കു ശേഷം ആപ്ലിക്കേഷനുകൾ ഫൈനലൈസ് ചെയ്യണം. നോഡൽ ഓഫിസർമാരുടെ ജില്ല അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റും മറ്റു വിവരങ്ങളും http://cuonline.ac.in/ug/nodalofficer എന്ന ലിങ്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.