കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശന ഏകജാലക ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇന്ന് കൂടി അവസരം. രാത്രി 12 മണി വരെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 1,20,000ത്തിലേറെ വിദ്യാർഥികൾ ഫീസടച്ചു കഴിഞ്ഞു. ഇതിൽ 4000ത്തിലേറെ പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല. ജൂൺ ഏഴിനാണ് ട്രയൽ അലോട്ട്മെൻറ്. ആദ്യ അലോട്ട്മെൻറ് ജൂൺ 13നും രണ്ടാമത്തേത് 14നും മൂന്നാമത്തേത് 24നുമാണ്. ജൂലൈ നാലിന് നടക്കുന്ന നാലാം അലോട്ട്െമൻറിന് ശേഷമാണ് ഇത്തവണ മാനേജ്മെൻറ്, സ്പോർട്സ്, സാമുദായിക ക്വാട്ടകളിലേക്കുള്ള പ്രവേശനം.
പട്ടികജാതി-വർഗ വിദ്യാർഥികളുടെ ഫീസിനത്തിലെ ഗ്രാൻറ് അടക്കാത്ത രണ്ട് സർക്കാർ കോളജുകളിലെ പ്രവേശനക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുടിശ്ശിക വരുത്തിയ 70 േകാളജുകൾക്കായി സർവകലാശാല അദാലത്ത് നടത്തിയിരുന്നു. ഇൗ അദാലത്തിൽ 68 കോളജുകളും കൃത്യമായ മറുപടി നൽകിയിരുന്നു.
ബി.എഡ്, എം.എഡ് ഏകജാലക ഒാൺലൈൻ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ച് സ്വാശ്രയ കോളജുകെള ‘േനാട്ടപ്പുള്ളി’കളാക്കിയിട്ടുണ്ട്. സർവകലാശാലയുടെ അഫിലിയേഷൻ ഫീസ് അടക്കാത്ത കോളജുകളാണിവ. ഒാൺലൈനിൽ ഇൗ കോളജുകളിലും ഒാപ്ഷൻ നൽകാം. അന്തിമ തീരുമാനം പിന്നീടുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.