കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ ആ ക്രിക്കടയിൽ കെണ്ടടുത്ത സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി അധികൃതർ. കഴിഞ്ഞ മാർച് ചിൽ നടന്ന അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ ഉത്തരക്കടലാസ് അടക്കമുള്ളവയാ ണ് മലപ്പുറം കിഴിശ്ശേരിയിലെ ആക്രിക്കടയിൽ കഴിഞ്ഞ ദിവസം കെണ്ടത്തിയത്. നാട്ടുകാർ അറ ിയിച്ചതിനെ തുടർന്ന് െകാേണ്ടാട്ടി െപാലീസ് സ്വമേധയാ കേസെടുത്തു. ആരെയും പ്രതി ചേർത ്തിട്ടില്ല.
അലക്ഷ്യമായി ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്തതിനാണ് കേസ്. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിക്കുന്നത് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് ൈവസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. സർവകലാശാലയുടെ ഉത്തരക്കടലാസുകളാണെന്ന് പരീക്ഷ കൺട്രോളർ ഡോ. പി. ശിവദാസൻ സ്ഥലത്തെത്തി ഉറപ്പുവരുത്തിയിരുന്നു. പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ഉത്തരക്കടലാസുകളാണെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്്. ഉത്തരക്കടലാസുകൾ വിശദമായി പരിശോധിക്കും.
പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളജിലേക്ക് മൂല്യനിർണയത്തിന് എത്തിച്ച ഉത്തരക്കടലാസുകൾ അധ്യാപകൻ വിറ്റെന്നാണ് ആക്ഷേപം. മികച്ച അധ്യാപകനുള്ള പുരസ്കാരമടക്കം നേടിയ വ്യക്തിയാണ് ആരോപണവിേധയൻ. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സർവകലാശാല ആസ്ഥാനത്തേക്ക് തിരിച്ചയക്കണമെന്നാണ് ചട്ടം.
കോളജുകളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്ന സർവകലാശാലയുടെ വാഹനങ്ങളിൽ തിരിച്ചയക്കേണ്ടതുണ്ട്. എന്നാൽ പലരും ഈ നിർദേശം പാലിക്കുന്നില്ല. സർവകലാശാലയുടെ സീൽ പതിച്ച ചാക്കിലാണ് ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ എത്തിച്ചത്. വീട്ടിലുള്ള പഴയ കടലാസുകൾ വിറ്റപ്പോൾ അബദ്ധത്തിൽ ഉത്തരക്കടലാസും പെട്ടതാണെന്നാണ് അധ്യാപകെൻറ വിശദീകരണം.
മൂല്യനിർണയം കഴിഞ്ഞ ഉത്തരകടലാസുകൾ പരീക്ഷഭവനിൽ പ്രത്യേകം സജ്ജമാക്കിയ മുറികളിൽ സൂക്ഷിക്കാറുണ്ട്. മുമ്പ് രണ്ട് വർഷംവരെ സൂക്ഷിക്കുമായിരുന്നു. പുനർമൂല്യനിർണയം കഴിഞ്ഞ് മാത്രമാണ് ഇവ സർവകലാശാല വിൽക്കുന്നത്. കൂടിയ തുകക്ക് ടെണ്ടർ വിളിച്ചവർക്ക് പഴയ ഉത്തരക്കടലാസുകൾ വിൽക്കുകയാണ് പതിവ്. എന്നാൽ, കോളജ് അധികൃതർക്കോ മറ്റാർക്കെങ്കിലുമോ പഴയ ഉത്തരക്കടലാസുകൾ വിൽക്കാനും ഉപേക്ഷിക്കാനും അനുമതിയില്ല.
ഉത്തരക്കടലാസുകൾ ഡിജിറ്റൈലസ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇവയിൽ ചിലത് ആക്രിക്കടയിലെത്തുന്നത്. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ കൃത്യമായി തിരിച്ചെത്തിക്കാനുള്ള നടപടികളെടുക്കുമെന്ന് വി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.