കാലിക്കറ്റ് ബി.എസ്.സി ഫലം പ്രഖ്യാപിച്ചു; 71% വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബി.എസ്.സി/ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു. 16,375 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുത ിയ ബി.എസ്.സി ഡിഗ്രി പരീക്ഷയില്‍ 71% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.

റഗുലര്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 80% ആണ ്. 1888 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ബി.സി.എ ഡിഗ്രി പരീക്ഷയില്‍ 77% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഇപ്രാവശ്യം റിക്കാര്‍ഡ് വേഗത്തിലാണ് കാലിക്കറ്റിലെ ഡിഗ്രി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബി.കോം ഫലവും ബി.എ ഫലവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മെയ് 13-നാണ് ബി.എസ്.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം അവസാനിച്ചത്.

ഒഴിവുദിവസങ്ങളിലും ജോലി ചെയ്ത് പരീക്ഷാഫലം പെട്ടെന്ന് പ്രസിദ്ധീകരിച്ച ജീവനക്കാരെ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സിണ്ടിക്കേറ്റ് സ്റ്റാഫ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ഹനീഫ, പരീക്ഷാ കണ്‍ട്രോളര്‍ വേലായുധന്‍ കല്ലേപുറത്ത് എന്നിവര്‍ അഭിനന്ദിച്ചു.

Tags:    
News Summary - calicut university bsc exam results- education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.