തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ, പി.ജി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.inല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിൻറൗട്ട് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ-673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600.
ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് sdeadmission2021@uoc.ac.in, മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ക്ക് digitalwing@uoc.ac.in എന്നീ മെയിലുകളില്‍ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക്: drsde@uoc.ac.in, dsde@uoc.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.