കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ-യു.ജി, പി.ജി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇയില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എൻറോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സിക്ക് സമര്‍പ്പിച്ചാലേ രജിസ്ട്രേഷന് പൂര്‍ത്തിയാകൂ.
രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ആർക് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്.എസ്-യു.ജി നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ അഞ്ചുവരെയും 170 രൂപ പിഴയോടെ എട്ടു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ആറാം സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ ഒന്നുവരെയും 170 രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ബോട്ടണി നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.