കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

പരീക്ഷാ അപേക്ഷ

തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്കും ഒന്നാം സെമസ്റ്റര്‍ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് 5 മുതല്‍ അപേക്ഷിക്കാം. പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 21 വരെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോഷന്‍ ഡെപോസിറ്റ്

കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരളപഠന വിഭാഗത്തില്‍ 2020നോ അതിനുമുമ്പോ എം.എ മലയാളം കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ കോഷന്‍ ഡെപോസിറ്റ് കൈപ്പറ്റാത്തവര്‍ ഡിസംബര്‍ 15ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ ഹാജരായി കൈപ്പറ്റേണ്ടതാണ്.

സെമിനാര്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ഇം.എം.എസ് ചെയര്‍ ഡിസംബര്‍ 2ന് നടത്താനിരുന്ന 'കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍' സെമിനാര്‍ ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി.

Tags:    
News Summary - Calicut university News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.