തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഏകജാലക സംവിധാനം മുഖാന്തരമുള്ള പി.ജി പ്രവേശനത്തിെൻറ രണ്ടാം അലോട്ട്മെൻറ് www.cuonline.ac.inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും മാൻഡേറ്ററി ഫീസായ 425 രൂപ (ജനറൽ വിഭാഗം) (എസ്.എസ്/ എസ്.ടി വിഭാഗത്തിന് 100 രൂപ) 18.08.2017ന് വൈകുന്നേരം മൂന്ന് മണിക്കകം അടച്ച് സ്ഥിരം/ താൽക്കാലിക അഡ്മിഷൻ എടുക്കേണ്ടതാണ്.
മാൻഡേറ്ററി ഫീസ് അടക്കാത്തപക്ഷം നിലവിലെ അലോട്ട്െമൻറ് നഷ്ടപ്പെടുന്നതാണ്. ഇൗ വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻറുകൾക്ക് പരിഗണിക്കുന്നതല്ല.
ഹയർ ഒാപ്ഷനുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കാൻ ആഗ്രഹിക്കുന്നവരും മാൻഡേറ്ററി ഫീസ് അടച്ചവരുമായ വിദ്യാർഥികൾ അലോട്ട്മെൻറ് കാർഡ് എടുത്ത് താൽക്കാലിക അഡ്മിഷൻ എടുക്കണം. അവർ അടുത്ത അലോട്ട്മെൻറിൽ നിർബന്ധമായും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
ഫസ്റ്റ് ഒാപ്ഷൻ ലഭിച്ചവർ അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരം അഡ്മിഷൻ എടുക്കണം. ലഭിച്ച ഒാപ്ഷനിൽ തൃപ്തരായവർ ഹയർ ഒാപ്ഷൻ കാൻസൽ ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരം അഡ്മിഷൻ എടുക്കണം. അലോട്ട്മെൻറ് ലഭിച്ച മാൻഡേറ്ററി ഫീസ് അടച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ ആഗസ്റ്റ് 16 മുതൽ 18ന് മൂന്നു മണിവരെ താൽക്കാലിക/ സ്ഥിരം അഡ്മിഷൻ എടുക്കാവുന്നതാണ്.
വിദ്യാർഥികൾക്ക് ഹയർ ഒാപ്ഷൻ ഭാഗികമായി കാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നു മണിവരെ ഉണ്ടായിരിക്കും. ഹയർ ഒാപ്ഷൻ മുഴുവനായും കാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം വിവിധ കോളജുകളിലും യൂനിവേഴ്സിറ്റി പഠനവകുപ്പുകളിലും പ്രവർത്തിക്കുന്ന നോഡൽ സെൻററുകളിൽ മേൽ തീയതിയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.