പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയുടെ പ്രദേശിക കേന്ദ്രം ചാലിക്കരയിൽ പ്രവർത്തനം തുടങ്ങി. എം.എസ്.ഡബ്ല്യൂ, എം.സി.എ എന്നീ കോഴ്സുകളാണ് ആരംഭിച്ചത്. എം.എസ്.ഡബ്ല്യൂവിന് 35 സീറ്റും എം.സി.എക്ക് 30 സീറ്റുമാണുള്ളത്.
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ചാലിക്കര മായഞ്ചേരി പൊയിലിന് സമീപം കെട്ടിടം നിര്‍മിക്കാന്‍ അഞ്ചേക്കര്‍ കണ്ടെത്തിയിട്ടുണ്ട്. നാഷനല്‍ എജുക്കേഷനല്‍ ട്രസ്റ്റ് രൂപവത്കരിച്ചാണ് സ്ഥലം ഉൾപ്പെടെ ഒരുക്കുന്നത്.
നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന് ചെയര്‍മാനും എ.കെ. തറുവയ് ഹാജി ജനറല്‍ സെക്രട്ടറിയും എസ്.കെ. അസൈനാര്‍ ട്രഷററുമായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രി ടി.പി. രാമകൃഷ്ണന് കോളജ് സന്ദര്‍ശിച്ചു. ചടങ്ങിൽ എ.കെ. തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ജമാല്‍, എം.വി. ബീന, സ്വപ്ന ജി. നായര്‍, അശോകന് നൊച്ചാട്, ബാലകൃഷ്ണന് നമ്പ്യാര്‍, എ.എം. അഖില്‍ മുരളി, വി.വി. അദൃശ്യ എന്നിവര്‍ സംസാരിച്ചു. ടി.എം. രാജേഷ് സ്വാഗതവും ടി.പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.