കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ ്റർ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഒാൺലൈൻ രജിസ്ട്രേഷൻ മേയ് 13ന് ഉച്ചക്കുശേഷം ത ുടങ്ങും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 287 കോളജുകളിലെ സീറ്റുകളിേലക്കാണ് പ്രവേശനം. www.cuonline.ac.in എന്ന ലിങ്ക് വഴി ഇൗ മാസം 27 വരെ രജിസ്റ്റർ ചെയ്യാം.
ഇൗ മാസം 25 വരെ ഫീസടക്കാം. 280 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയാണ് ഫീസ്. മുൻവർഷങ്ങളിലെപ്പോലെ ഏകജാലക സൈറ്റിലെ പേെമൻറ് ഗേറ്റ്വേയിൽ മറ്റു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളുപേയാഗിച്ച് ഇത്തവണ ഫീസടക്കാനാവില്ല. എസ്.ബി.െഎ ഒാൺലൈൻ വഴിയാണ് ഫീസടക്കേണ്ടത്. അക്ഷയ, ഫ്രൻഡ്സ് ജനസേവന കേന്ദ്രങ്ങളിലും ഫീസടക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.