ന്യൂഡൽഹി:10, 12ാം ക്ലാസ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് റോൾ നമ്പർ അറിയുന്നതിന് സംവിധാനമൊരുക്കി സി.ബി.എസ്.ഇ. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കൂ. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ റോൾ നമ്പർ അറിയാം. വെബ്സൈറ്റുകൾ: cbse.nic.in അല്ലെങ്കിൽ cbse.gov.in.
ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതിന് മുമ്പുതന്നെ പരീക്ഷകൾ റദ്ദാക്കിയിരുന്നു.
1. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2. പേജിന്‍റെ താഴെയായി കാണുന്ന 'റോൾ നമ്പർ ഫൈൻഡർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും. അവിടെ 'Continue' ഓപ്ഷൻ നൽകണം
4. സി.ബി.എസ്.ഇ 10 അല്ലെങ്കിൽ 12 ക്ലാസ് തിരഞ്ഞെടുക്കുക
5. പേര്, പിതാവിന്‍റെ പേര്, സ്കൂൾ കോഡ് അല്ലെങ്കിൽ ജനനതീയതി, മാതാവിന്‍റെ പേര് എന്നിവ നൽകുക
6. സെർച്ച് ബട്ടണിൽ അമർത്തിയാൽ റോൾ നമ്പർ ലഭ്യമാകും
സി.ബി.എസ്.ഇ 2021 പരീക്ഷഫലം അറിയണമെങ്കിൽ റോൾ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലം ഉടൻ പുറത്തുവിടുമെന്നാണ് വിവരം. പ്ലസ്ടു പരീക്ഷഫലം ജൂലൈ 31ഓടെയും ലഭ്യമാകും. സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇേന്റണൽ മാർക്കിന്‍റെയും ക്ലാസ് ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.