സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫല പ്രഖ്യാപനം ഇന്ന്​; ഈ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച ഉച്ച 12 മണിക്കാണ്​ ഫലപ്രഖ്യാപനം.

ഔദ്യോഗിക ​വെബ്​സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.

cbse.gov.in ​അല്ലെങ്കിൽ cbse.nic.in വെബ്​സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്​, എസ്​.എം.എസ്​, ഡിജിലോക്കർ, ഉമാങ്​ ആപ്​ വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂ​ടെ വിദ്യാർഥികൾക്ക്​ മാർക്ക്​ ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.

കോവിഡ്​ സാഹചര്യത്തിൽ സി.ബി.എസ്​.ഇ പത്താം ക്ലാസ്​, പന്ത്രണ്ടാം ക്ലാസ്​ പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ഇ​േന്‍ററൺ മാർക്ക്​, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലാണ്​ മൂല്യനിർണയം. സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം നേര​ത്തേ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - CBSE 10th Exam Results Announce Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.