ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 99.04 ശതമാനം വിജയം. ഈ വർഷം റെക്കോഡ് വിജയമാണ്. 99.99 ശതമാനം നേടി തിരുവനന്തപുരമാണ് 10ാം ക്ലാസിലും മേഖല അടിസ്ഥാനത്തിൽ മുന്നിൽ. ബംഗളൂരു മേഖല 99.96 ശതമാനം നേടി രണ്ടാമതും ചെന്നൈ (99.94%) മൂന്നാമതുമെത്തി. 12ാം ക്ലാസിലും തിരുവനന്തപുരം മേഖലയായിരുന്നു ഒന്നാമത്. കോവിഡ് കണക്കിലെടുത്ത് ഇത്തവണ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു.
സ്കൂൾതല മൂല്യനിർണയം, അർധവാർഷിക പരീക്ഷകളുടെ മാർക്ക് എന്നിവ നിശ്ചിത അനുപാതത്തിൽ പരിഗണിച്ചായിരുന്നു ഈ വർഷത്തെ മൂല്യനിർണയം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 100 ശതമാനമാണ് വിജയം. പെൺകുട്ടികളിൽ 99.24 ശതമാനവും ആൺകുട്ടികളിൽ 98.89 ശതമാനവുമാണ് വിജയിച്ചത്. വിദേശത്തെ സ്കൂളുകളിൽ പരീക്ഷയെഴുതിയവരിൽ 99.92 ശതമാനവും വിജയിച്ചു. 1
6,639 പേരുടെ ഫലം കൂടി പ്രസിദ്ധീകരിക്കാനുണ്ട്. റാങ്ക് വിവരമടങ്ങുന്ന മെറിറ്റ് ലിസ്റ്റ് 10ാം ക്ലാസിലും പ്രഖ്യാപിച്ചില്ല. ഫലം തൃപ്തികരമല്ലാത്തവർക്ക് ഓഫ്ലൈൻ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കും. പ്രൈവറ്റ്, കംപാർട്മെൻറ് പരീക്ഷ ആഗസ്റ്റ് 16നും സെപ്റ്റംബർ 15നും ഇടയിൽ നടക്കും. വിശദ സമയക്രമം ഉടൻ പ്രഖ്യാപിക്കും.
കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ഇേന്ററൺ മാർക്ക്, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
20 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.