ന്യൂഡൽഹി: സി.ബി.എസ്.ഇ 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏപ്രിൽ ഒന്നിന് ഓഫ്ലൈൻ ക്ലാസ് തുടങ്ങാൻ ബോർഡ് നിർദേശം. കോവിഡ് മാർഗനിർദേശം കർശനമായി പാലിച്ച് പാഠ്യഭാഗങ്ങൾ തീർക്കാനും പരീക്ഷ നടത്താനുമാണ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് നിർദേശം നൽകിയത്. പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിന് ബ്രിഡ്ജ് കോഴ്സായാണ് അധ്യയനം നടത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.