ന്യൂഡൽഹി: കോവിഡ് പോസിറ്റിവ് ആവുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധിക്കുകയോ ചെയ്താൽ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സി.ബി.എസ്.ഇ. ഇതിനായി സ്കൂൾ അധികൃതർ റീജനൽ അതോറിറ്റിയുമായി കൂടിയാലോചന നടത്തി ജൂൺ 11ന് മുമ്പ് പരീക്ഷ നടത്തണം. അസൈൻമെൻറും ഇേൻറണൽ അസസ്മെൻറുകളും ജൂൺ 11ന് മുമ്പ് സമർപ്പിച്ചാൽ മതിയാകും. പരീക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് ഇ- പരീക്ഷ എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. കോവിഡ് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ അവസരം നൽകിയിരുന്നു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മേയ്, ജൂൺ മാസങ്ങളിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രാക്ടിക്കൽ പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.