ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതിയും ഫലപ്രഖ്യാപനവും മാറ്റി. ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇേൻറണൽ അസസ്മെൻറ് വഴി ലഭിക്കുന്ന മാർക്കാണ് സ്കൂളുകൾ സമർപ്പിക്കേണ്ടത്. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ 30നകം മാർക്ക് സമർപ്പിച്ചാൽ മതി. കൂടാതെ ജൂൺ മൂന്നാം വാരത്തിൽ നടക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനവും മാറ്റിവെച്ചു.
ഫലം ജൂലൈയിൽ പ്രഖ്യാപിക്കുെമന്നാണ് കരുതുന്നത്. എന്നാൽ, ഇതിെൻറ തീയതി സി.ബി.എസ്.ഇ അറിയിച്ചിട്ടില്ല. അധ്യാപകരുടെ സുരക്ഷക്കും ആരോഗ്യത്തിനും മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് തീയതികൾ നീട്ടിയതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
കോവിഡ് കാരണം റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക് മാർക്ക് നൽകേണ്ട വ്യവസ്ഥ സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ നേരത്തെ പുറത്തുവിട്ടിരുന്നു. ഓരോ വിഷയത്തിനും ആകെ നൂറു മാർക്കാണ്. അതിൽ 20 മാർക്ക് ഇേൻറണൽ അസസ്മെൻറിനാണ്. ശേഷിക്കുന്ന 80 മാർക്കിൽ എത്ര നൽകണമെന്ന് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കിെൻറ അടിസ്ഥാനത്തിലാണ്.
പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന് ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. മാർക്ക് നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക് നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.