2024 - 25 അധ്യായന വർഷത്തേക്കുള്ള സിലബസ് പുറത്തിറക്കി സി.ബി.എസ്.ഇ

ഡൽഹി: 2024-25 അധ്യായന വർഷത്തേക്കുള്ള 10,12 ക്ലാസ്സുകളുടെ സിലബസ് പുറത്തിറക്കി സി.ബി.എസ്.ഇ. പാഠ്യപദ്ധതിയെ സെക്കണ്ടറി കരിക്കുലം(9,10 ക്ലാസ്സുകൾക്ക്), സീനിയർ സെക്കണ്ടറി കരിക്കുലം (11,12 ക്ലാസ്സുകൾക്ക്) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.

cbseacademic.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ കരിക്കുലം വിഭാഗം സന്ദർശിച്ചാൽ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് ആക്സസ് ചെയ്യാൻ കഴിയും. അതേസമയം ബോർഡ് സിലബസും മൂല്യനിർണയവും ഹിന്ദിയിലും ലഭ്യമാക്കിയിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർഥികൾക്ക് അഞ്ച് നിർബന്ധിത വിഷയങ്ങളും രണ്ട് ഓപ്ഷണൽ വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഭാഷകൾ, മാനവികത, ഗണിതം, ശാസ്ത്രം, നൈപുണ്യ വിഷയങ്ങൾ, പൊതു പഠനം, ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും എന്നിങ്ങനെ ഏഴ് വിഷയങ്ങളാണ് ഉള്ളത്. 

Tags:    
News Summary - CBSE has released the syllabus for the academic year 2024-25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.