ഇവരെ ശ്രദ്ധിക്കൂ; 30 ഫേക് എക്സ് അക്കൗണ്ടുകളുടെ പട്ടിക പുറത്തുവിട്ട് സി.ബി.എസ്.ഇ

ന്യൂഡൽഹി: തങ്ങളുടെ പേരിലുള്ള 30 വ്യാജ എക്സ് അക്കൗണ്ടുകളുടെ പട്ടിക പുറത്തുവിട്ട് സി.ബി.എസ്.ഇ. ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നുവെന്നും ജാഗ്രത വേണമെന്നും സി.ബി.എസ്.ഇ ആവശ്യപ്പെട്ടു. 

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഔദ്യോഗിക അക്കൗണ്ടിന് സമാനമായ നിരവധി അക്കൗണ്ടുകൾ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലുണ്ട്. സി.ബി.എസ്.ഇയുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് ഔദ്യോഗിക പേജ് എന്ന് വ്യാജേനയാണ് പലതും നിലവിലുള്ളത്. ഇവയിലൂടെ നൽകുന്ന പല വിവരങ്ങളും സത്യമല്ലെന്നും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടുന്നു. 

 

വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കും. @cbseindia29 എന്ന യൂസർനെയിമിലുള്ള അക്കൗണ്ടാണ് സി.ബി.എസ്.ഇയുടെ ഔദ്യോഗിക അക്കൗണ്ട്. മറ്റ് അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾക്ക് തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. 

Tags:    
News Summary - cbse shares list of 30 fake x handles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.