ഇന്ത്യയിലെ 10 കേന്ദ്ര സർവകലാശാലകൾ 2018-19 വർഷം നടത്തുന്ന വിവിധ ഇൻറഗ്രേറ്റഡ്/അണ്ടർ ഗ്രാേജ്വറ്റ്/പോസ്റ്റ് ഗ്രാേജ്വറ്റ്/റിസർച് േപ്രാഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CUCET-2018) വിജ്ഞാപനം www.cucetexam.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കൊല്ലം ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഒാഫ് ഇക്കണോമിക്സ് നടത്തുന്ന വിവിധ കോഴ്സുകളിേലക്കുള്ള പ്രവേശനവും ഇൗ പൊതുപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. ഏകജാലക സംവിധാനമായതിനാൽ പൊതുപ്രവേശന പരീക്ഷക്ക് ഒറ്റ അപേക്ഷ ഒാൺലൈനായി സമർപ്പിച്ചാൽമതി. ഫെബ്രുവരി 19ന് തുടങ്ങിയ അപേക്ഷ സമർപ്പണം മാർച്ച് 26ന് അവസാനിക്കും.
പ്രവേശന പരീക്ഷഫീസ് ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 800 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക് 350 രൂപ മതി. ഭിന്നശേഷിക്കാരെ പരീക്ഷ ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുേഖനയോ ബാങ്ക് ചലാനിലൂടെയോ പ്രവേശന പരീക്ഷഫീസ് അടക്കാം.
www.cucetexam.inൽ നിർേദശങ്ങൾ പാലിച്ചുവേണം ഒാൺലൈൻ വഴി അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കേന്ദ്ര സർവകലാശാലകൾ കേരളം (കാസർകോട്), തമിഴ്നാട്, കർണാടകം, ഹരിയാന, ജമ്മു, ഝാർഖണ്ഡ്, കാശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, സൗത്ത് ബീഹാർ എന്നിവിടങ്ങളിലാണുള്ളത്. യൂനിേവഴ്സിറ്റികളുടെ കോഴ്സുകളും സീറ്റുകളും പ്രവേശന കോഴ്സുകളും www.cucetexam.inൽ ലഭ്യമാണ്.
പൊതുപ്രവേശന പരീക്ഷ ദേശീയതലത്തിൽ ഏപ്രിൽ 28, 29 തീയതികളിലാണ് നടത്തുക. ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള എൻട്രൻസ് പരീക്ഷ േചാദ്യ പേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ട് പാർട്ടുകളാണുണ്ടാവുക. പാർട്ട് എയിൽ പരീക്ഷാർഥിയുടെ ഭാഷാശേഷി, പൊതുവിജ്ഞാനം, ഗണിതശാസ്ത്രാഭിരുചി, അപഗ്രഥന നൈപുണ്യം മുതലായവ പരിശോധിക്കുന്ന 25 ചോദ്യങ്ങളുണ്ടാവും.
പാർട്ട് ബിയിൽ 75 മൾട്ടിപ്ൾ േചായ്സ് ചോദ്യങ്ങളുണ്ടാവും. മൂന്ന് സെക്ഷനുകളിലായി 25 ചോദ്യങ്ങൾവീതം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇൻറഗ്രേറ്റഡ്/എം.ബി.എ/എൽഎൽ.ബി അല്ലെങ്കിൽ മറ്റു ചില പ്രോഗ്രാമുകൾക്ക് 100 മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ പേപ്പറാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് ഡാറ്റ, ഇൻറർപ്രെേട്ടൻസ്/ന്യൂമറിക്കൽ എബിലിറ്റി, പൊതുവിജ്ഞാനം, അനലിറ്റിക്കൽ സ്കിൽസ് തുടങ്ങിയ വിഷയങ്ങളിലാവും ചോദ്യങ്ങൾ.
ഒ.എം.ആർ ഷീറ്റിൽ ശരിയുത്തരം കണ്ടെത്തി മാർക്ക് ചെയ്യണം. രണ്ട് മണിക്കൂറാണ് സമയം. മൂല്യനിർണയത്തിന് നെഗറ്റിവ് മാർക്കുണ്ട്. ഉത്തരം തെറ്റിയാൽ .25 മാർക്കുവീതം കുറയും. പരീക്ഷഫലം മേയ് 25ന് പ്രസിദ്ധീകരിക്കും.
ആകെ 78 പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ (തലശ്ശേരി), കൽപറ്റ (വയനാട്), കാസർകോട് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.