കേന്ദ്ര സർവകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 28, 29 തീയതികളിൽ
text_fieldsഇന്ത്യയിലെ 10 കേന്ദ്ര സർവകലാശാലകൾ 2018-19 വർഷം നടത്തുന്ന വിവിധ ഇൻറഗ്രേറ്റഡ്/അണ്ടർ ഗ്രാേജ്വറ്റ്/പോസ്റ്റ് ഗ്രാേജ്വറ്റ്/റിസർച് േപ്രാഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CUCET-2018) വിജ്ഞാപനം www.cucetexam.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കൊല്ലം ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഒാഫ് ഇക്കണോമിക്സ് നടത്തുന്ന വിവിധ കോഴ്സുകളിേലക്കുള്ള പ്രവേശനവും ഇൗ പൊതുപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. ഏകജാലക സംവിധാനമായതിനാൽ പൊതുപ്രവേശന പരീക്ഷക്ക് ഒറ്റ അപേക്ഷ ഒാൺലൈനായി സമർപ്പിച്ചാൽമതി. ഫെബ്രുവരി 19ന് തുടങ്ങിയ അപേക്ഷ സമർപ്പണം മാർച്ച് 26ന് അവസാനിക്കും.
•ബി.എ ഇൻറർനാഷനൽ റിലേഷൻസ്, മൂന്ന് വർഷം (50 സീറ്റുകൾ), യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം. 21 വയസ്സ് കവിയരുത്.
• എം.എ ഇക്കണോമിക്സ്, ഇംഗ്ലീഷ്, കംപാരിറ്റിവ് ലിറ്ററേചർ, ലിംഗ്വസ്റ്റിക്സ് ലാംഗ്വേജ്, ടെക്നോളജി, ഹിന്ദി കംപാരിറ്റിവ് ലിറ്ററേചർ, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസിസ്റ്റഡിസ്, സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു). രണ്ട് വർഷംവീതം (40 സീറ്റുകൾ). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. 25 വയസ്സ് കവിയരുത്.
•എം.എ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, വണ്ട് വർഷം (40). യോഗ്യത: ഇൻറർനാഷനൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ചരിത്രം, നിയമം, മിഡിയ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡിസ്, സയൻസ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളിലൊന്നിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. 25 വയസ്സ് കവിയരുത്.
•എം.എഡ്, രണ്ടു വർഷം (50). യോഗ്യത: ബി.എഡ്/ബി.എ/ബി.എസ് ബി.എഡ് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
• എം.എസ്സി രണ്ട് വർഷം. അനിമൽ സയൻസ് (30), ബേയാ കെമിസ്ട്രി ആൻഡ് മോളിക്യൂലർ ബയോളജി (30), കെമിസ്ട്രി (30), കമ്പ്യൂട്ടർ സയൻസ് (30), എൻവയോൺമെൻറൽ സയൻസ് (30), ജനോമിക് സയൻസ് (30), ജിയോളജി (30), മാത്തമാറ്റിക്സ് (40), പ്ലാൻറ് സയൻസ് (30), ഫിസിക്സ് (30), യോഗാ തെറപ്പി (40). യോഗ്യത: ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി ബിരുദം.
•എൽഎൽ.എം: രണ്ടു വർഷം (40). യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത നിയമബിരുദം.
മാസ്റ്റർ ഒാഫ് പബ്ലിക് ഹെൽത്ത്: രണ്ടു വർഷം (40). യോഗ്യത: എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്സി നഴ്സിങ്/ബി.ഇ/ബി.ടെക്/ബി.ഫാം/ബി.വി.എസ്.സി/ബി.എ.എം.എസ്/എം.എസ്.ഡബ്ല്യു/എം.എ ഇക്കണോമിക്സ്/സോഷ്യോളജി/സൈേക്കാളജി/പബ്ലിക് അഡ്മിനിസ്ട്രേഷൻ/എൽഎൽ.എം മുതലായവ.
•പിഎച്ച്.ഡി പ്രോഗ്രാമുകൾ: ഇക്കണോമിക്സ്, ഇംഗ്ലീഷ്, ലിംഗ്വസ്റ്റിക്സ്, ഹിന്ദി കംപാരിറ്റിവ് ലിറ്ററേചർ, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡിസ്, സോഷ്യൽ വർക്ക്, എജുക്കേഷൻ, അനിമൽ സയൻസ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെൻറൽ സയൻസ്, ജനോമിക്സ് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, പ്ലാൻറ് സയൻസ്, ലോ, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, ഫിസിക്സ്. ‘cucet-2018 സംബന്ധിച്ച സമഗ്രവിവരങ്ങളും അപേക്ഷ സമർപ്പണ തീയതിയും www.cucetexam.in ൽ ലഭിക്കുന്നതാണ്.
പ്രവേശന പരീക്ഷഫീസ് ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 800 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക് 350 രൂപ മതി. ഭിന്നശേഷിക്കാരെ പരീക്ഷ ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുേഖനയോ ബാങ്ക് ചലാനിലൂടെയോ പ്രവേശന പരീക്ഷഫീസ് അടക്കാം.
www.cucetexam.inൽ നിർേദശങ്ങൾ പാലിച്ചുവേണം ഒാൺലൈൻ വഴി അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കേന്ദ്ര സർവകലാശാലകൾ കേരളം (കാസർകോട്), തമിഴ്നാട്, കർണാടകം, ഹരിയാന, ജമ്മു, ഝാർഖണ്ഡ്, കാശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, സൗത്ത് ബീഹാർ എന്നിവിടങ്ങളിലാണുള്ളത്. യൂനിേവഴ്സിറ്റികളുടെ കോഴ്സുകളും സീറ്റുകളും പ്രവേശന കോഴ്സുകളും www.cucetexam.inൽ ലഭ്യമാണ്.
പൊതുപ്രവേശന പരീക്ഷ ദേശീയതലത്തിൽ ഏപ്രിൽ 28, 29 തീയതികളിലാണ് നടത്തുക. ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള എൻട്രൻസ് പരീക്ഷ േചാദ്യ പേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ട് പാർട്ടുകളാണുണ്ടാവുക. പാർട്ട് എയിൽ പരീക്ഷാർഥിയുടെ ഭാഷാശേഷി, പൊതുവിജ്ഞാനം, ഗണിതശാസ്ത്രാഭിരുചി, അപഗ്രഥന നൈപുണ്യം മുതലായവ പരിശോധിക്കുന്ന 25 ചോദ്യങ്ങളുണ്ടാവും.
പാർട്ട് ബിയിൽ 75 മൾട്ടിപ്ൾ േചായ്സ് ചോദ്യങ്ങളുണ്ടാവും. മൂന്ന് സെക്ഷനുകളിലായി 25 ചോദ്യങ്ങൾവീതം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇൻറഗ്രേറ്റഡ്/എം.ബി.എ/എൽഎൽ.ബി അല്ലെങ്കിൽ മറ്റു ചില പ്രോഗ്രാമുകൾക്ക് 100 മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ പേപ്പറാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് ഡാറ്റ, ഇൻറർപ്രെേട്ടൻസ്/ന്യൂമറിക്കൽ എബിലിറ്റി, പൊതുവിജ്ഞാനം, അനലിറ്റിക്കൽ സ്കിൽസ് തുടങ്ങിയ വിഷയങ്ങളിലാവും ചോദ്യങ്ങൾ.
ഒ.എം.ആർ ഷീറ്റിൽ ശരിയുത്തരം കണ്ടെത്തി മാർക്ക് ചെയ്യണം. രണ്ട് മണിക്കൂറാണ് സമയം. മൂല്യനിർണയത്തിന് നെഗറ്റിവ് മാർക്കുണ്ട്. ഉത്തരം തെറ്റിയാൽ .25 മാർക്കുവീതം കുറയും. പരീക്ഷഫലം മേയ് 25ന് പ്രസിദ്ധീകരിക്കും.
ആകെ 78 പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ (തലശ്ശേരി), കൽപറ്റ (വയനാട്), കാസർകോട് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.