കേന്ദ്രസർക്കാറിനു കീഴിൽ ചെന്നൈയിലെ സെൻട്രൽ ഫൂട്വെയർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പഠിക്കാവുന്ന വിവിധ െറഗുലർ ഫുൾടൈം കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ
•ഡിപ്ലോമ ഇൻ ഫൂട്വെയർ മാനുഫാക്ചർ ആൻഡ് ഡിസൈൻ, രണ്ടുവർഷം. യോഗ്യത: പ്ലസ് ടു. പ്രായം: 17-25 വയസ്സ്. കോഴ്സ് ഫീസ്: 1,56,000.
•അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൂട്വെയർ ഡിസൈൻ ആൻഡ് പ്രോഡക്ട് ഡെവലപ്മെൻറ്, ഒരുവർഷം. യോഗ്യത: പ്ലസ് ടു. പ്രായപരിധി 35 വയസ്സ്. ഫീസ് 72000.
•അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൂട്വെയർ മാനുഫാക്ചറിങ് ടെക്നോളജി, ഒരുവർഷം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായപരിധി 35 വയസ്സ്. ഫീസ്: 72,000.
•സർട്ടിഫിക്കറ്റ് ഇൻ ഫൂട്വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ ആറ് മാസം. യോഗ്യത: എസ്.എസ്.എൽ.സി (പരാജയപ്പെട്ടവരെയും പരിഗണിക്കും). പ്രായപരിധി: 35 വയസ്സ്. ഫീസ് 40,000.
• സർട്ടിഫിക്കറ്റ് ഇൻ ഷൂ കമ്പ്യൂട്ടർ എയിഡഡ് ഡിസൈൻ, മൂന്ന് മാസം, യോഗ്യത: എസ്.എസ്.എൽ.സി. പ്രായപരിധി: 35 വയസ്സ്. ഫീസ് 23,000.
• പി.ജി ഹയർ ഡിപ്ലോമ ഇൻ ഫൂട്വെയർ ടെക്നോളജി ആൻഡ് മാനേജ്മെൻറ് സ്റ്റഡിസ്, 18 മാസം, യോഗ്യത -ഏതെങ്കിലും ബിരുദം. പ്രായപരിധി 35 വയസ്സ്. ഫീസ് 4,60,000.
• പി.ജി ഡിപ്ലോമ ഇൻ ഫൂട്വെയർ ടെക്നോളജി, 18 മാസം, യോഗ്യത: ഏതെങ്കിലും ബിരുദം, ഫീസ് 1,45,000.
• പോസ്റ്റ് ഡിപ്ലോമ ഇൻ ഫൂട്വെയർ ടെക്നോളജി, ഒരുവർഷം. യോഗ്യത: ഡിപ്ലോമ. പ്രായപരിധി 35 വയസ്സ്. ഫീസ്: 1,20,000.
പട്ടികജാതി/വർഗക്കാർക്ക് കോഴ്സ് ഫീസ് നൽകേണ്ടതില്ല. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.cftichennai.in സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.