കേന്ദ്രീയ/നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിനു കീഴിലുള്ള സ്കൂളുകളിലും മറ്റും ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപക നിയമനത്തിനായുള്ള യോഗ്യതനിർണയ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 12 മുതൽ ജനുവരി 13 വരെ ദേശീയതലത്തിൽ നടത്തും.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത 'സി-ടെറ്റ്' രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെയും ഉച്ചക്കുശേഷം 2.30 മുതൽ അഞ്ചു മണി വരെയും രണ്ടു ഷിഫ്റ്റുകളായാണ് നടത്തുന്നത്.മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റിൽ രണ്ടു പേപ്പറുകളുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക് ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം. പരീക്ഷഘടനയും സിലബസും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടിയുമെല്ലാം അടങ്ങിയ വിജ്ഞാപനവും 'സി-ടെറ്റ്' ഇൻഫർമേഷൻ ബുള്ളറ്റിനും https://ctet.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഒാൺലൈൻ അപേക്ഷ ഒക്ടോബർ 19 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.