ഹൈദരാബാദിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ പി.ജി ഡിേപ്ലാമ, എം.ടെക് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിേപ്ലാമ ഇൻ ടൂൾ ഡിസൈൻ, ഒന്നാംവർഷം. 60 സീറ്റുകൾ. യോഗ്യത: ബി.ഇ/ബി.ടെക്- മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ് /തത്തുല്യം പി.ജി ഡിേപ്ലാമ ഇൻ വി.എൽ.എസ്.െഎ ആൻഡ് എംബഡഡ് സിസ്റ്റംസ്, ഒന്നര വർഷം. 40 സീറ്റുകൾ.
േയാഗ്യത: ബി.ഇ/ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുെമേൻറഷൻ/തത്തുല്യം. പി.ജി ഡിേപ്ലാമ ഇൻ മെക്കാടോണിക്സ്, ഒന്നരവർഷം. 240 സീറ്റുകൾ. യോഗ്യത: ബി.ഇ/ബി.ടെക് മെക്കാനിക്കൽ /പ്രൊഡക്ഷൻ /ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇൻസ്ട്രുെമേൻറഷൻ എൻജിനീയറിങ് /തത്തുല്യം. പോസ്റ്റ് ഡിേപ്ലാമ ഇൻ ടൂൾ ഡിസൈൻ, ഒരുവർഷം. 60 സീറ്റുകൾ. യോഗ്യത: ഡിേപ്ലാമ-മെക്കാനിക്കൽ/ടൂൾ/ഡൈ ആൻഡ് മോൾഡ് മേക്കിങ്/തത്തുല്യം.
അപേക്ഷ ഫീസ് പി.ജി ഡിേപ്ലാമ കോഴ്സുകൾക്ക് 800രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 400 രൂപ); പോസ്റ്റ് ഡിേപ്ലാമ കോഴ്സിന് 700 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 350 രൂപ). ശാരീരിക വൈകല്യമുള്ളവരെ (പി.ഡബ്ല്യു.ഡി) അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എം.ടെക് -മെക്കാമെട്രോണിക്സ് രണ്ടുവർഷം (നാല് സെമസ്റ്റർ), 32 സീറ്റുകൾ. യോഗ്യത: ബി.ഇ/ബി.ടെക് -മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/മെക്കാട്രോണിക്സ്/ഒാേട്ടാമൊബൈൽ/എയറോനോട്ടിക്കൽ എൻജിനീയറിങ്/തത്തുല്യം.
അപേക്ഷ ഫീസ് 800 രൂപ. (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 400 രൂപ). പി.ഡബ്ല്യു.ഡിക്ക് ഫീസ് ഇല്ല. അപേക്ഷ ഫോമും വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.citdindia.org ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ദ ഡയറക്ടർ, (ട്രെയ്നിങ്), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂൾ ഡിസൈൻ, ബാലനഗർ, ഹൈദരാബാദ് എന്ന വിലാസത്തിൽ അയക്കണം. എം.ടെക് കോഴ്സിലേക്കുള്ള അപേക്ഷ ജൂലൈ 21വരെ (500 രൂപ ലേറ്റ് ഫീസോടുകൂടി ജൂലൈ 28വരെ) സ്വീകരിക്കും.
പി.ജി ഡിേപ്ലാമ, പോസ്റ്റ് ഡിേപ്ലാമ കോഴ്സുകളിലേക്കുള്ള അപേക്ഷ ജൂലൈ 26വരെ (500 രൂപ ലേറ്റ് ഫീസോടുകൂടി ജൂലൈ 31വരെ) സ്വീകരിക്കും. 2018 ആഗസ്റ്റ് അഞ്ചിന് ഹൈദരാബാദിൽ െവച്ച് ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ www.citdindia.org യിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.