കാസർകോട്: കേന്ദ്ര സർവകലാശാലകളിലെ ബിരുദ^ബിരുദാന്തര ബിരുദ, ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
കേരള കേന്ദ്ര സർവകലാശാല ഉള്‍പ്പെടെ 14 കേന്ദ്ര സര്‍വകലാശാലകളിലേക്കും നാലു സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ പരീക്ഷകള്‍ പ്രതിദിനം രണ്ട് സെഷനുകളിലായി (രാവിലെ 10-ഉച്ച 12, ഉച്ച രണ്ട്-വൈകീട്ട് നാല്) ആണ് നടക്കുക.
കേരളത്തിലെ 16 കേന്ദ്രങ്ങളിലും കർണാടകയിലെ മംഗളൂരു കേന്ദ്രത്തിലെയും പരീക്ഷകളുടെ ചുമതല കേരള^കേന്ദ്രസർവകലാശാല നോഡല്‍ ഓഫിസര്‍ക്കാണ്. വിദ്യാർഥികള്‍ പരീക്ഷകേന്ദ്രങ്ങളിലും ഹാളിലും പരിസരത്തും കോവിഡ്^19 മാർഗനിർദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വിശദവിവരങ്ങൾ www.cucetexam.in, www.cukerala.ac.in വെബ്‌സൈറ്റുകളിൽ.
സംശയനിവാരണത്തിന് കേരള കേന്ദ്ര സർവകലാശാലയിലെ പരീക്ഷ വിഭാഗത്തിൽ വിളിക്കാം. ഫോൺ: 0467 2309467.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.