കേന്ദ്ര സർവകലാശാല പി.ജി പ്രവേശനപരീക്ഷ ഫലം ഇന്ന്

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനപരീക്ഷയുടെ (സി.ഇ.യു.ടി-പി.ജി) ഫലം തിങ്കളാഴ്ച നാലു മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി ചെയർമാൻ ജഗദേശ് കുമാർ അറിയിച്ചു.

പ്രവേശനത്തിന് ഒരുക്കം തുടങ്ങാൻ സർവകലാശാലകളോട് അദ്ദേഹം അഭ്യർഥിച്ചു. 3.6 ലക്ഷം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 55 ശതമാനം പേർ പ്രവേശനപരീക്ഷയെഴുതി. ബനാറസ് ഹിന്ദു സർവകലാശാലയിലേക്ക് 3.5 ലക്ഷം പേർ അപേക്ഷിച്ചു. ജെ.എൻ.യുവിലേക്ക് 2.3 ലക്ഷം അപേക്ഷകളുണ്ട്.

Tags:    
News Summary - Central University PG Entrance Exam Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.