പ്രാബല്യത്തിലുള്ള ‘ഗേറ്റ് സ്കോർ’ ഉള്ളവർക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടികൾ), കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സെൻട്രൽ യൂനിവേഴ്സിറ്റി ഒാഫ് രാജസ്ഥാൻ, എ.ബി.വി.െഎ.െഎ.െഎ.ടി.എം ഗ്വാളിയോർ, െഎ.െഎ.െഎടി.ഡി.എം ജബൽപൂർ, െഎ.െഎ.െഎ.ടി അലഹബാദ്, ബന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ലോംഗോവാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി ഷിബ്പൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫൗണ്ടറി ആൻഡ് ഫോർജ് ടെക്നോളജി റാഞ്ചി, സ്കൂൾ ഒാഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ വിജയവാഡ, പഞ്ചാബ് എൻജിനീയറിങ് കോളജ് ചണ്ഡിഗഢ്, െഎ.െഎ.െഎ.ടി.ഡി &എം കാഞ്ചീപുരം, െഎ.െഎ.െഎ.ടി വഡോധര, ഹൈദരാബാദ് വാഴ്സിറ്റി, സെൻട്രൽ വാഴ്സിറ്റി ഒാഫ് സൗത്ത് ബിഹാർ പട്ന മുതലായ സ്ഥാപനങ്ങളിൽ എം.ടെക്/ മാസ്റ്റർ ഒാഫ് ആർകിടെക്ചർ/ മാസ്റ്റർ ഒാഫ് പ്ലാനിങ്/ മാസ്റ്റർ ഒാഫ് ഡിസൈൻ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള കേന്ദ്രീകൃത കൗൺസലിങ്ങിൽ (സി.സി.എം.ടി) പെങ്കടുക്കുന്നതിന് രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങും ആരംഭിച്ചു.
രജിസ്ട്രേഷൻ ഫീസ് 2200 രൂപയാണ്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 1700 രൂപ മതി. രജിസ്ട്രേഷന് മേയ് എട്ടുവരെ സമയമുണ്ട്.
2016, 2017, 2018 വർഷങ്ങളിൽ ഗേറ്റ് സ്കോർ നേടിയിട്ടുള്ളവർക്ക് രജിസ്റ്റർ ചെയ്ത് ഏകജാലക ഒാൺലൈൻ അഡ്മിഷൻ നടപടിക്രമങ്ങളിൽ പെങ്കടുക്കാം. `സി.സി.എം.ടി 2018' യഥാസമയം രജിസ്റ്റർ ചെയ്യാത്തവരെ അഡ്മിഷന് പരിഗണിക്കില്ല. എല്ലാ സ്ഥാപനങ്ങളുടെയും കോഴ്സുകളിലേക്ക് ഒാൺലൈനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. ഗേറ്റ് സ്കോർ നേടിയവർക്ക് മാത്രമാണ് അഡ്മിഷൻ കൗൺസലിങ്ങിൽ പെങ്കടുക്കാവുന്നത്. www.ccmr.mic.inലൂടെ ചോയ്സുകൾ നൽകാം. ചോയിസ് ഫില്ലിങ് മേയ് 14വരെ നടത്താം.
അപേക്ഷാർഥികൾ ബി.ടെക്/ബി.ഇ/ ബാച്ചിലർ ഒാഫ് ആർകിടെക്ചർ/ ബാച്ചിലർ ഒാഫ് പ്ലാനിങ്/ ബാച്ചിലർ ഒാഫ് ഡിസൈൻ എന്നീ യോഗ്യതാ പരീക്ഷയിൽ 6.5 സി.ജി.പി.എ / 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 6.0 സി.ജി.പി.എ /55 ശതമാനം മാർക്ക് മതിയാകും. യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2018 സെപ്റ്റംബർ 15നകം യോഗ്യത തെളിയിച്ചാൽ മതി. സീറ്റ് അലോട്ട്മെൻറിനായുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത് ഗേറ്റ് സ്കോർ പരിഗണിച്ചാണ്.
ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെൻറ് മേയ് 20ന്. മേയ് 21-24നകം ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. സെക്കൻഡ് അലോട്ട്മെൻറ് മേയ് 28ന്. മേയ് 29 -ജൂൺ ഒന്നിനും ഇടയിൽ ഫീസ് അടച്ച് അഡ്മിഷൻ നേടാം.
മൂന്നാമത്തെ അലോട്ട്മെൻറ് ജൂൺ 10ന്. ജൂൺ 11-14 വരെ ഫീസ് അടച്ച് അഡ്മിഷൻ നേടാവുന്നതാണ്.
കൗൺസലിങ്/സീറ്റ് അലോട്ട്മെൻറ് ഷെഡ്യൂളുകളും വ്യക്തമായ സിസി.എം.ടി നടപടി ക്രമങ്ങളും http://ccmt.nic.inൽ ലഭ്യമാണ്.
ഇത്തവണ കേന്ദ്രീകൃത കൗൺസലിങ് ഏകോപിച്ച് നടപ്പാക്കുന്നതിനുള്ള ചുമതല എൻ.െഎ.ടി ഡൽഹിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.