എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽ എം.ടെക്, എം.ആർക്, എംപ്ലാൻ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗൺസലിങ്ങിലും എം.എസ്‍സി/എം.എസ്‍സി (ടെക്) കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗൺസലിങ്ങിലും പങ്കെടുക്കാൻ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. എൻ.ഐ.ടി കുരുക്ഷേത്രയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
എം.ടെക്, എം.ആർക്, എംപ്ലാൻ പ്രവേശനത്തിന് പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ വേണം. ഇൻഫർമേഷൻ ബ്രോഷർ https://ccmt.admissions.nic.inൽ. എം.എസ്‍സി/എം.എസ്‍സി (ടെക്) പ്രവേശനത്തിന് ജാം 2023 സ്കോർ നേടിയവർക്കാണ് അവസരം. വിശദ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ https://ccmn.admissions.nic.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.