കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം നടത്തുന്ന ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഗുരുശിഷ്യ പരമ്പര സമ്പ്രദായത്തിലുള്ള സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം (CRAV) കോഴ്സിൽ BAMS (ആയുർവേദാചാര്യ)/എം.ഡി/എം.എസ് (ആയുർവേദം) യോഗ്യതയുള്ള ആയുർവേദ ഡോക്ടർമാർക്കാണ് പ്രവേശനം. പഠന ചെലവിന് സ്റ്റൈപൻഡ് ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്തെ പ്രമുഖ വൈദ്യന്മാരുടെ കീഴിലാണ് പഠന പരിശീലനങ്ങൾ. ആയുർവേദ ഫാർമസിയിലും ക്ലിനിക്കൽ മേഖലയിലും പരിശീലനമുണ്ടാവും.
ക്ലിനിക്കൽ സ്പെഷാലിറ്റികളിൽ കായചികിത്സ, സ്ത്രീരോഗവും പ്രസൂതി തന്ത്രവും, മർമ ചികിത്സ, അസ്ഥി ചികിത്സ, നേത്രരോഗം, ദന്തരോഗം മുതലായവയിലാണ് വിദഗ്ധ പരിശീലനം.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും www.ravdelhi.nic.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 26നകം ഇേൻറൺഷിപ് പൂർത്തിയാക്കാൻ കഴിയുന്ന BAMS (ആയുർവേദാചാര്യ) കാർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 26.09.2021ന് ബിരുദക്കാർക്ക് 30 വയസ്സും ബിരുദാനന്തര ബിരുദക്കാർക്ക് 32 വയസ്സുമാണ്. ഒ.ബി.സിക്കാർക്ക് 3 വർഷവും എസ്.സി/എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
ഒക്ടോബർ 3 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കേരളത്തിൽ തൃശൂർ ഉൾപ്പെടെ ന്യൂഡൽഹി, പുണെ, ജയ്പുർ, ബംഗളൂരു, വാരാണസി കേന്ദ്രങ്ങളിൽ നടത്തുന്ന എൻട്രൻസ് ടെസ്റ്റിലൂടെയാണ് സെലക്ഷൻ.
പരീക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 1000 രൂപ മതി. നിർദിഷ്ട േഫാറത്തിൽ തയാറാക്കിയ അപേക്ഷ gsp-ravdl@gov.inൽ സെപ്റ്റംബർ 26നകം ഇ-മെയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.