Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാഷ്​ട്രീയ ആയുർവേദ...

രാഷ്​ട്രീയ ആയുർവേദ വിദ്യാപീഠത്തിൽ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ പഠിക്കാം

text_fields
bookmark_border
രാഷ്​ട്രീയ ആയുർവേദ വിദ്യാപീഠത്തിൽ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ പഠിക്കാം
cancel

കേന്ദ്ര ആയുഷ്​ മന്ത്രാലയത്തി​ന്‍റെ ധനസഹായത്തോടെ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്​ഥാപനമായ രാഷ്​ട്രീയ ആയുർവേദ വിദ്യാപീഠം നടത്തുന്ന ഏകവർഷ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ പ്രവേശനത്തിന്​ അപേക്ഷിക്കാം. ഗുരുശിഷ്യ പരമ്പര സ​മ്പ്രദായത്തിലുള്ള സർട്ടിഫിക്കറ്റ്​ ഓഫ്​ രാഷ്​ട്രീയ ആയുർവേദ വിദ്യാപീഠം (CRAV) കോഴ്​സിൽ BAMS (ആയുർവേദാചാര്യ)/എം.ഡി/എം.എസ്​ (ആയുർവേദം) യോഗ്യതയുള്ള ആയുർവേദ ഡോക്​ടർമാർക്കാണ്​ പ്രവേശനം. പഠന ചെലവിന്​ സ്​റ്റൈപൻഡ്​ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ രാജ്യത്തെ പ്രമുഖ വൈദ്യന്മാരുടെ കീഴിലാണ്​ പഠന പരിശീലനങ്ങൾ. ആയുർവേദ ഫാർമസിയിലും ക്ലിനിക്കൽ മേഖലയിലും പരിശീലനമുണ്ടാവും.

ക്ലിനിക്കൽ സ്​പെഷാലിറ്റികളിൽ കായചികിത്സ, സ്​ത്രീരോഗവും പ്രസൂതി തന്ത്രവും, മർമ ചികിത്സ, അസ്ഥി ചികിത്സ, നേത്രരോഗം, ദന്തരോഗം മുതലായവയിലാണ്​ വിദഗ്​ധ പരിശീലനം.

വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും പ്രവേശന വിജ്​ഞാപനവും www.ravdelhi.nic.inൽ നിന്നും ഡൗൺലോഡ്​ ചെയ്യാം. സെപ്​റ്റംബർ 26നകം ഇ​േൻറൺഷിപ്​​ പൂർത്തിയാക്കാൻ കഴിയുന്ന BAMS (ആയുർവേദാചാര്യ) കാർക്കും അപേക്ഷിക്കാവുന്നതാണ്​. പ്രായപരിധി 26.09.2021ന്​ ബിരുദക്കാർക്ക്​ 30 വയസ്സും ബിരുദാനന്തര ബിരുദക്കാർക്ക്​ 32 വയസ്സുമാണ്​. ഒ.ബി.സിക്കാർക്ക്​ 3 വർഷവും എസ്​.സി/എസ്​.ടി വിഭാഗത്തിൽ പെടുന്നവർക്ക്​ 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്​.

ഒക്​ടോബർ 3 ഞായറാഴ്​ച ഉച്ചക്ക്​ 12 മണിക്ക്​ കേരളത്തിൽ തൃശൂർ ഉൾപ്പെടെ ന്യൂഡൽഹി, പുണെ, ജയ്​പുർ, ബംഗളൂരു, വാരാണസി കേന്ദ്രങ്ങളിൽ നടത്തുന്ന എൻട്രൻസ്​ ടെസ്​റ്റിലൂടെയാണ്​ സെലക്​ഷൻ.

പരീക്ഷഫീസ്​ 2000 രൂപ. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ 1000 രൂപ മതി. നിർദിഷ്​ട ​േഫാറത്തിൽ തയാറാക്കിയ അപേക്ഷ gsp-ravdl@gov.inൽ സെപ്​റ്റംബർ 26നകം ഇ-മെയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രോസ്​പെക്​ടസിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashtriya Ayurveda Vidyapeeth
News Summary - Certificate course can be taken at Rashtriya Ayurveda Vidyapeeth
Next Story