ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷയുടെ (സി.ഇ.യു.ടി-പി.ജി) ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ https://cuet.nta.nic.in/ നിന്ന് ഫലം അറിയാൻ സാധിക്കും.
വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി പി.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്‍റർ ചെയ്താൽ ഫലമറിയാൻ സാധിക്കും.
3.6 ലക്ഷം പേരാണ് ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 55 ശതമാനം പേർ പ്രവേശന പരീക്ഷയെഴുതി. ബനാറസ് ഹിന്ദു സർവകലാശാലയിലേക്ക് 3.5 ലക്ഷം പേരും ജെ.എൻ.യുവിലേക്ക് 2.3 ലക്ഷം പേരും പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു.
ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഒരുക്കം തുടങ്ങാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടതായി യു.ജി.സി ചെയർമാൻ ജഗദേശ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.