കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) േലാ ഒാഫിസേഴ്സ് റിക്രൂട്ട്മെൻറിനും പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടിവ് ട്രെയിനി (േലാ) റിക്രൂട്ട്മെൻറിനും ‘ക്ലാറ്റ്’ പി.ജി 2018 സ്കോർ മാനദണ്ഡമാക്കുന്നു.
അക്കാദമിക് മികവോടെ നിയമബിരുദമെടുത്ത 30 വയസ്സിനുതാഴെയുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരെയാണ് ഭെൽ േലാ ഒാഫിസർ നിയമനത്തിന് പരിഗണിക്കുന്നത്. എന്നാൽ, എൽഎൽ.എം പ്രവേശനത്തിനായി 19 നാഷനൽ േലാ യൂനിവേഴ്സിറ്റികൾക്കുവേണ്ടി മേയ് 13ന് ദേശീയതലത്തിൽ നടത്തുന്ന കോമൺ േലാ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പി.ജി 2018െൻറ ഉയർന്ന സ്കോർ പരിഗണിച്ചാണ് ഇൗ റിക്രൂട്ട്മെൻറുകൾക്കായുള്ള പ്രാഥമിക സെലക്ഷൻ. അഭിമുഖം നടത്തിയാവും അന്തിമ സെലക്ഷൻ.
ഭെൽ േലാ ഒാഫിസേഴ്സ് റിക്രൂട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ http://careers.bhel.inൽ ലഭിക്കും. പവർഗ്രിഡ് എക്സിക്യൂട്ടിവ് ട്രെയിനി (േലാ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് വിവരങ്ങൾ www.powergridindia.comൽ ലഭ്യമാകും.
ക്ലാറ്റ് പി.ജി 2018: ഇൗ പരീക്ഷയിൽ പെങ്കടുക്കുന്നതിന് 55 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത നിയമബിരുദം/തത്തുല്യയോഗ്യത വേണം. പട്ടികജാതി/വർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. അപേക്ഷഫീസ് 4000 രൂപ. പട്ടികജാതി/വർഗക്കാർക്ക് 3500 രൂപ മതി. മുൻകാല ചോദ്യപേപ്പറുകൾ ലഭിക്കുന്നതിന് 500 രൂപ മുൻകൂട്ടി അടക്കണം.
അപേക്ഷ ഒാൺലൈനായി www.clat.ac.inൽ മാർച്ച് 31 വരെ സ്വീകരിക്കും. കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസാണ് ക്ലാറ്റ് യു.ജി, പി.ജി 2018 പരീക്ഷകൾ നടത്തുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.clat.ac.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.