കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബി.എ ഇംഗ്ലീഷ് മെയിൻ അവസാന സെമസ്റ്റർ പാഠപുസ്തകം കിട്ടിയില്ല. അടുത്ത മാർച്ചോടെ പരീക്ഷയെഴുതേണ്ട വിദ്യാർഥികളാണ് പാഠപുസ്തകമില്ലാതെ ബുദ്ധിമുട്ടിലായത്.
2019ൽ പ്രവേശനം നേടിയ ബി.എ ഇംഗ്ലീഷ് മെയിൻ വിദ്യാർഥികൾക്ക് തുടക്കം മുതൽ പുസ്തകങ്ങൾ കൃത്യമായി ലഭിച്ചിരുന്നില്ല. ഇവർ പ്രവേശനം നേടിയ വർഷമാണ് സിലബസും പാഠങ്ങളും പരിഷ്കരിച്ചത്. എന്നാൽ, ഓരോ സെമസ്റ്ററിലും പുസ്തകങ്ങൾ കിട്ടാൻ പ്രയാസപ്പെടുകയാണ്.
രണ്ടാം സെമസ്റ്ററിൽ ഗ്രാമർ പുസ്തകം ലഭിച്ചതും ഏറെ വൈകിയായിരുന്നു. ജനുവരി ആദ്യവാരം അഞ്ചാം സെമസ്റ്റർ പരീക്ഷ തുടങ്ങുകയാണ്. പിന്നീട് കുറച്ച് പ്രവൃത്തി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനിടയിൽ പ്രൊജക്ട് വർക്കുകളുൾപ്പെടെയുണ്ട്. പെട്ടെന്ന് പുസ്തകങ്ങൾ ലഭിച്ചില്ലെങ്കിൽ അവസാന സെമസ്റ്ററിൽ പരീക്ഷയും വൈകുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ ചോദ്യക്കടലാസുകൾ കഴിഞ്ഞതവണത്തെ തനിയാവർത്തനം. 'ഇൻഡ്രൊക്ഷൻ ടു പൊളിറ്റിക്കൽ സയൻസ് ആൻഡ് ഗവൺമെൻറൽ സ്ട്രക്ച്ചേസ് ആൻഡ് പ്രൊസസ്' എന്ന പേപ്പറിലാണ് ചോദ്യങ്ങൾ ആവർത്തിച്ചത്. 27 ചോദ്യങ്ങളിൽ ഒന്നു പോലും മാറ്റമില്ല. മാർക്കുകളിൽമാത്രമാണ് ചെറിയ വ്യത്യാസമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.