സംസ്ഥാനത്തെ 13 ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (എഫ്.സി.ഐ)ഈ വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 31നകം അപേക്ഷിക്കാം. ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവർക്കാണ് അവസരം. ഇൻസ്റ്റിറ്റ്യൂട്ടുകളും വിവിധ കോഴ്സുകളും സീറ്റും താഴെ
1. എഫ്.സി.ഐ-തൈക്കാട്, തിരുവനന്തപുരം: ഫ്രണ്ട് ഓഫിസ് ഓപറേഷൻ (എഫ്.ഒ.ഒ) സീറ്റുകൾ 30, ഫുഡ് ആൻഡ് ബിവറേജ് സർവിസ് (എഫ്.ബി.എസ്) 40, ഫുഡ് പ്രൊഡക്ഷൻ (എഫ്.പി) 30.
2. എഫ്.സി.ഐ-കടപ്പാക്കട കൊല്ലം: എഫ്.പി40, എഫ്.ബി.എസ് 40
3. എഫ്.സി.ഐ-കുമാരനെല്ലൂർ, കോട്ടയം: എഫ്.ഒ.ഒ 20, എഫ്.ബി.എസ് 40, എഫ്.പി 30
4. എഫ്.സി.ഐ, മങ്ങാട്ടുകവല, തൊടുപുഴ: എഫ്.ബി.എസ്50,എഫ്.പി 60, എഫ്.ഒ.ഒ 20
5. എഫ്.സി.ഐ, ചേർത്തല: എഫ്.ബി.എസ് 40, എഫ്.പി 40
6. എഫ്.സി.ഐ ആലുവ, കളമശ്ശേരി: എഫ്.ഒ.ഒ 40, എഫ്.ബി.എസ് 80, എഫ്.പി 80, ബേക്കറി ആൻഡ് കൺഫെക്ഷണറി (ബി.സി) 40, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ (എച്ച്.എ.ഒ) 40, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (സി.എഫ്.പി) 30
7. എഫ്.സി.ഐ, പൂത്തോൾ, തൃശൂർ:എഫ്.ബി.എസ് 40, എഫ്.പി 40, എച്ച്.എ.ഒ 30, എഫ്.ഒ.ഒ 30
8. എഫ്.സി.ഐ പാലക്കാട്: എഫ്.ബി.എസ്30,എഫ്.പി 40
9. എഫ്.സി.ഐ പെരിന്തൽമണ്ണ: എഫ്.ബി.എസ്40, എഫ്.പി 40, എഫ്.ഒ.ഒ 30, എച്ച്.എ.ഒ 30
10. എഫ്.സി.ഐ, തിരൂർ: എഫ്.ഒ.ഒ 20, എഫ്.ബി.എസ് 40, എഫ്.പി 40
11. എഫ്.സി.ഐ കോഴിക്കോട് (ഗാന്ധി ആശ്രമത്തിന് സമീപം) : എഫ്.ഒ.ഒ 20, എഫ്.ബി.എസ് 30, എഫ്.പി 30
12. എഫ്.സി.ഐ കണ്ണൂർ: എഫ്.ബി.എസ് 40, എഫ്.പി 30, ബി.സി 25, എഫ്.ഒ.ഒ 20, എച്ച്.എ.ഒ 20
13. എഫ്.സി.ഐ, ഉദുമ, കാസർകോട്: എഫ്.ഒ.ഒ 30, എഫ്.ബി.എസ് 40, എഫ്.പി 40, എച്ച്.എ.ഒ 30.
കോഴ്സുകളുടെ പഠനകാലാവധി 12 മാസമാണ് (9 മാസത്തെ ക്ലാസും 3 മാസത്തെ വ്യാവസായിക പരിശീലനവും). പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.fcikerala.orgൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 രൂപ മതി. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ട്യൂഷൻഫീസ് 7,535 രൂപ, ലാബ്ഫീസ് എഫ്.ഒ.ഒ , എഫ്.ബി.എസ്, എച്ച്.എ.ഒ കോഴ്സുകൾക്ക് 8,100 രൂപ. എഫ്.പി, ബി.സി.സി.എഫ്.പി കോഴ്സുകൾക്ക് 15,300 രൂപ. പഠിച്ചിറങ്ങുന്നവർക്ക് നക്ഷത്ര ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ,ഭക്ഷ്യ വ്യവസായമേഖല മുതലായവയിൽ തൊഴിൽസാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.