തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവേശനത്തിന് 'കൂട്ടയിടി'. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് ഉപരിപഠനം തേടുന്ന കുട്ടികൾ കുറയുമെന്നും കേരളത്തിൽ അപേക്ഷകർ വർധിക്കുമെന്നുമുള്ള കണക്കുകൂട്ടൽ ശരിവെക്കുന്നതാണ് അപേക്ഷകരുടെ എണ്ണം.
അപേക്ഷസമർപ്പണം പൂർത്തിയായിട്ടില്ലെങ്കിലും പല സർവകലാശാലകളിലും ലഭ്യമായ സീറ്റിെൻറ ഇരട്ടിയോടടുത്ത് അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഒാൺലൈൻ ഏകജാലക സംവിധാനത്തിലാണ് പ്രവേശനം.
ബിരുദപ്രവേശനത്തിന് ഇത്തവണ ആദ്യം അപേക്ഷ ക്ഷണിച്ച കേരള സർവകലാശാലയിൽ വ്യാഴാഴ്ച വരെ 75,660 അപേക്ഷകളാണ് ലഭിച്ചത്. 41,574 സീറ്റുകളാണുള്ളത്. ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
ലക്ഷം അപേക്ഷകളാണ് കേരള സർവകലാശാല പ്രതീക്ഷിക്കുന്നത്. എം.ജി യിൽ 70,234 അപേക്ഷകളാണ് ലഭിച്ചത്. സീറ്റ് 58,155. ആഗസ്റ്റ് 17 വരെയാണ് എം.ജിയിലും അപേക്ഷ സമയം. കേരളയിലും എം.ജി യിലും മുൻവർഷത്തെ അപേക്ഷകരുടെ എണ്ണം ഇതിനകം മറികടന്നു.
കാലിക്കറ്റിൽ വ്യാഴാഴ്ച വരെ 89,125 അപേക്ഷകളാണ് ലഭിച്ചത്. അന്തിമസമർപ്പണം പൂർത്തിയാക്കാത്ത 8000ൽ അധികം അപേക്ഷകളുമുണ്ട്. സീറ്റ് 65,140. സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുപാതിക സീറ്റ് വർധന കൂടിവരുന്നതോടെ മൊത്തം സീറ്റുകൾ 70,000ൽ അധികമാകും.
17 വരെയാണ് അപേക്ഷസമർപ്പണം. തീയതി ദീർഘിപ്പിക്കുന്നത് പരിഗണനയിലാണ്. കാലിക്കറ്റിൽ ഒന്നരലക്ഷം അപേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷ. കണ്ണൂർ സർവകലാശാലയിൽ 21199 അപേക്ഷകളാണ് ലഭിച്ചത്. സീറ്റ് 18997. അപേക്ഷസമർപ്പണം 27നാണ് അവസാനിക്കുക.
സൗകര്യമുള്ള കോളജുകളിൽ ആർട്സ്, കോമേഴ്സ് ബിരുദ കോഴ്സുകളിൽ പരമാവധി 30 ഉം സയൻസ് േകാഴ്സുകളിൽ 25 ഉം സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ നേരേത്ത ഉത്തരവിറക്കിയിരുന്നു. ഇൗ സീറ്റുകൾകൂടി ചേർത്താണ് ഇത്തവണ പ്രവേശന നടപടികൾ ആരംഭിച്ചത്.
അതേസമയം സർക്കാർ, എയ്ഡഡ് കോളജുകളിൽ ന്യൂജെൻ കോഴ്സുകൾ തുടങ്ങാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരമാണ് പുതിയ കോഴ്സുകൾ തുടങ്ങാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.