കോവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല ക്ലാസുകൾ നിറുത്തിവെക്കുന്നു

തിരുവനന്തപുരം: ഉയരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിൻ്റെ അക്കാദമിക്, റിസർച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

മേയ് 19 വരെ ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീയാണ് അനുമതി നൽകിയത്. വിവിധ വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. മേയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Tags:    
News Summary - covid: Technical University suspends classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.