സി.​ആ​ർ.​പി.​എ​ഫി​ൽ 1458 ഒ​ഴി​വ്

​സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് ഫോ​ഴ്സി​ൽ അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സ്റ്റെ​നോ (143 ഒ​ഴി​വ്), ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മി​നി​സ്റ്റീ​രി​യ​ൽ (1315 ഒ​ഴി​വ്) ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം www.crpf.gov.inൽ. ​ജ​നു​വ​രി നാ​ലു മു​ത​ൽ 25വ​രെ അ​പേ​ക്ഷി​ക്കാം. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. ശ​മ്പ​ളം: എ.​എ​സ്.​ഐ സ്റ്റെ​നോ (29,200 -92,300 രൂ​പ). ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ (25,500 -81,100).

യോ​ഗ്യ​ത: പ്ല​സ് ടു. ​പ്രാ​യം: 18-25. നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. ശാ​രീ​രി​ക ക്ഷ​മ​ത​യു​ണ്ടാ​ക​ണം. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, വി​മു​ക്ത ഭ​ട​ന്മാ​ർ, എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ, സ്കി​ൽ ടെ​സ്റ്റ്, ശാ​രീ​രി​ക​ക്ഷ​മ​ത തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ​രീ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.