ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് (സെൻട്രൽ യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് -2021) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നുവരെയാണ് അപേക്ഷിക്കാൻ അവസരം. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
സെപ്റ്റംബർ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in/ വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കുക.
1. CU -CET2021 ഔദ്യോഗിക വെബ്സൈറ്റിൽ https://cucet.nta.nic.in/ പ്രവേശിക്കുക
2. അതിൽ Registration for CU-CET 2021' ക്ലിക്ക് ചെയ്യുക
3. ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
4. അപ്പോൾ ലഭിക്കുന്ന ആപ്ലിേക്കഷൻ നമ്പർ സൂക്ഷിച്ചുവെക്കുക
5. ഫോേട്ടായും മറ്റും രേഖകളും അപ്ലോഡ് ചെയ്യുക
6. ആപ്ലിക്കേഷൻ ഫീസ് അടക്കുക
7. ഭാവി ആവശ്യത്തിനായി ആപ്ലിേക്കഷെൻറ പകർപ്പ് സൂക്ഷിച്ചുവെക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.