ന്യൂഡൽഹി: 60 കോഴ്സുകളിൽ ദേശീയതല പി.ജി പ്രവേശന പരീക്ഷ സി.യു.ഇ.ടി (പി.ജി) പുനഃക്രമീകരിച്ചു. ഇംഗ്ലീഷ്, ഗണിതം, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, ഹിസ്റ്ററി തുടങ്ങി 60 കോഴ്‌സുകൾക്കാണ് പരീക്ഷ പുനഃക്രമീകരിച്ചിരിക്കുന്നത്.
പൂർണമായ പട്ടിക cuet.nta.nic.in എന്ന വെബ്സൈറ്റിലുണ്ട്. തിങ്കളാഴ്ച മുതൽ ജൂൺ എട്ടുവരെ നടക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രാവിലെ 8:30 മുതൽ 10:30 വരെ, ഉച്ചക്ക് 12 മുതൽ രണ്ടുവരെ, 3.30 മുതൽ 5.30 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക.
മറ്റു ദിവസങ്ങളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് തുടർന്നുള്ള ഘട്ടങ്ങളിൽ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റ് ഇടക്കിടെ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എൻ.ടി.എ ഹെൽപ് ഡെസ്‌കിനെ 011 40759000/ 011 69227700 എന്ന നമ്പറിലോ cuet-pg@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.