ന്യൂഡൽഹി: രാജ്യത്തെ 250ഓളം സർവകലാശാലകളുടെ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് മാർച്ച് 11 മുതൽ 28 വരെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ (സി.യു.ഇ.ടി-പി.ജി 2024) പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 31വരെ ദീർഘിപ്പിച്ചു. അന്ന് രാത്രി 11.50 വരെയാണ് സമയം.
ഫെബ്രുവരി ഒന്നുവരെ ഫീസടക്കാം. അപാകതകൾ പരിഹരിക്കുന്നതിന് ഫെബ്രുവരി 2-4വരെ സൗകര്യം ലഭിക്കും. നേരത്തേ ജനുവരി 24 ആയിരുന്നു അവസാന തീയതി. നാലു ലക്ഷത്തോളം വിദ്യാർഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മൊത്തം 4.58 ലക്ഷം പേരാണ് സി.യു.ഇ.ടി-പി.ജിക്ക് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടര ലക്ഷത്തോളം പേർ വനിതകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.